പോസ്റ്റുകള്‍

റവ കേക്ക് ഉണ്ടാക്കാം

ഇമേജ്
റവ വറുത്ത് – ഒരു ഗ്ലാസ്. വെള്ളം – കാല്‍ കപ്പ്. പഞ്ചസാര – മുക്കാല്‍ ഗ്ലാസ്. തേങ്ങ ചിരകിയത് – മുക്കാല്‍ ഗ്ലാസ്. ഏലക്കാപ്പൊടി – അല്‍പം. നെയ്യ് – ഒരു വലിയ സ്പൂണ്‍. കശുവണ്ടിപ്പരിപ്പ് – 10 (രണ്ടായി പിളര്‍ന്ന് 20 കഷണങ്ങളാക്കിയത്) പാകം ചെയ്യുന്ന വിധം വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്തു തിളപ്പിക്കുക. അതില്‍ തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. ഒട്ടുന്ന പരുവമായാല്‍ റവയും നെയ്യും ചേര്‍ത്തിളക്കി വാങ്ങിവയ്ക്കുക. ഒരു ചെറിയ മോള്‍ഡ് എടുത്ത് അതിനു നടുവില്‍ കശുവണ്ടിപ്പരിപ്പിന്റ്റെ പകുതി വെക്കുക. അല്പസമയത്തിനുശേഷം ഈ കൂട്ട് ഉറച്ചു കഴിയുമ്പോള്‍ പാത്രം ഒരു പ്ലേറ്റ്ലേയ്ക്കു കമഴ്ത്തി കേക്ക് ഇളക്കി എടുക്കുക. ബാക്കി കശുവണ്ടിപ്പരിപ്പും റവയും കോണ്ടു ഇങ്ങനെ ചെയ്യുക.

ബദാം ക്രിസ്തുമസ്സ് കേക്ക് ഉണ്ടാക്കാം

ഇമേജ്
ചേരുവകള്‍ കേക്ക് പൌഡര്‍ – 4 കപ്പ് ബദാം – 1/2 കപ്പ് ഉപ്പ് – പാകത്തിന് ബേക്കിംഗ് പൌഡര്‍ – 4ടീസ്പൂണ്‍ വെണ്ണ – 1 കപ്പ് മുട്ട – 4 പാല്‍ – 1 1/4 കപ്പ് വാനില – 1 1/2 ടീസ്പൂണ്‍ ഉണക്ക് മുന്തിരിങ്ങ – 1/2 കപ്പ് അണ്ടിപരിപ്പ് – 10 സുര്‍ക്ക  – 2ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം കേക്ക് പൌഡറില്‍ ഉപ്പും ബേക്കിംഗ് പൌഡറും ചേര്‍ക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക. ഒപ്പം നന്നായി മയപ്പെടുന്നതുവരെ വെണ്ണയും ചേര്‍ക്കുക. അതിലേക്ക് പതപ്പിച്ചുവച്ചിരിക്കുന്ന മുട്ട നന്നായി മയപ്പെടുന്നതുവരെ ചേര്‍ത്തുകൊണ്ടിരിക്കുക. അതിനുശേഷം ഉണക്കമുന്തിരിങ്ങയും അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി പതയ്ക്കുക. അത് കഴിഞ്ഞ് പാല്‍ ചേര്‍ക്കുക. പതയ്ക്കുന്നത് അപ്പോഴും തുടരണം. തുടര്‍ന്ന് വാനിലയും സുര്‍ക്കയും  ചേര്‍ക്കണം. മുന്‍പേ ചൂടാക്കിയ അവനില്‍ 375 ഫാരന്‍ ഹീറ്റില്‍ ബേക്ക് ചെയ്യുക. ടോപ്പിംഗ് ഐസിംഗ് ഷുഗര്‍ – 50ഗ്രാം വാനില എസന്‍സ് – 2ടീസ്പൂണ്‍ വെള്ളം – 1കപ്പ് വെണ്ണ – 1/4 കപ്പ് പഞ്ചാര – 1/2 കപ്പ് പഞ്ചസാര വെള്ളം ചേര്‍ത്ത് ചൂടാക്കുക. ചൂട് കുറഞ്ഞതിനുശേഷം ഐസിംഗ് ഷുഗര്‍ ചേര്‍ക്കുക. എന്നിട്ട് ഇതിലേക്ക് വാനില എസന്‍സും വെണ്

അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കുന്ന വിധം

ഇമേജ്
കുഴിമന്തിയുടെ ചേരുവകൾ ചിക്കൻ – ഒരു കിലോ ബസ്മതി അരി – രണ്ട് കപ്പ് മന്തി സ്‌പൈസസ് – രണ്ടു ടീസ്പൂൺ സവാള – നാല് എണ്ണം തൈര് -നാല് ടീസ്പൂൺ ഒലിവ് എണ്ണ – നാല് ടീസ്പൂൺ ഒരു തക്കാളി മിക്‌സിയിൽ അടിച്ചെടുത്ത കുഴമ്പ് ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്- ഓരോ ടീസ്പൂൺ വീതം നെയ്യ്  – രണ്ട് ടീസ്പൂൺ പച്ചമുളക്- അഞ്ച് എണ്ണം ഏലയ്ക്ക -അഞ്ച് എണ്ണം കുരുമുളക് – പത്തെണ്ണം തയ്യാറാക്കുന്ന വിധം: മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളിക്കുഴമ്പ് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തശേഷം അടപ്പിനു മുകളിൽ പ്രത്യേ

ചിക്കന്‍ കബ്സ തയാറാക്കാം

ഇമേജ്
ചേരുവകള്‍ ചിക്കന്‍-ഒന്ന് (തൊലിയോടെ നെടുകെ രണ്ടായി മുറിച്ചത്) കബ്സ സ്പൈസ്: ഏലക്കായ-ഒരു സ്പൂണ്‍, ജാതിക്ക -അര സ്പൂണ്‍, ഗ്രാമ്പു -ഒരു സ്പൂണ്‍, ജാതിപത്രി -അര സ്പൂണ്‍, കുരുമുളക് -ഒരു സ്പൂണ്‍, ബേ ലീവ്സ് -രണ്ട് എണ്ണം, ചുക്ക് -ഒരു സ്പൂണ്‍ ബസ്മതി അരി -രണ്ട് കപ്പ് ഉള്ളി -രണ്ടെണ്ണം തക്കാളി -രണ്ടെണ്ണം പച്ചമുളക് -രണ്ടെണ്ണം ഇഞ്ചി, വെളുത്തുള്ളി അരച്ചത് -രണ്ട് സ്പൂണ്‍ ഒലിവ് ഓയില്‍ -ആവശ്യത്തിന് ഉപ്പ്-പാകത്തിന് ഗ്രാമ്പു -5-6 എണ്ണം കുരുമുളക് -10 എണ്ണം ഏലക്കായ -2-3 എണ്ണം ബേ ലീവ്സ് -2-3 എണ്ണം പട്ട -രണ്ട് എണ്ണം തയാറാക്കുന്ന വിധം: കബ്സ സ്പൈസ് (രണ്ടാമത്തെ ചേരുവകള്‍) മിക്സിയില്‍ പൊടിച്ചെടുക്കുക. പകുതി സ്പൈസ് പൗഡര്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റോടുകൂടി ചിക്കനില്‍ മാരിനേറ്റ് ചെയ്ത് വെക്കുക (ഒരു മണിക്കൂര്‍). ഒരു വലിയ നോണ്‍സ്റ്റിക് പാത്രത്തിലേക്ക് ചിക്കന്‍ ഇറക്കിവെക്കുക. അല്‍പം എണ്ണയും ചേര്‍ക്കുക. ചിക്കന്‍െറ രണ്ടു വശങ്ങളും വേവിക്കുക (അര മണിക്കൂര്‍ സിമ്മില്‍). വേവിച്ച ചിക്കന്‍ മാറ്റി അതേ എണ്ണയിലേക്ക് 10-14 വരെയുള്ള ചേരുവ ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് 4-7 ചേരുവ ഇട്ട് വഴറ്റുക. ബാക്കിയുള്ള കബ്സ

തൈര് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം

ഇമേജ്
സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത പൊതുവെ കൂടുതലാണ്. തുടക്കത്തിലെ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാകുന്നതാണിത്. സ്തനാര്‍ബുദം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തുകയെന്നതാണ് ഒരു പരിഹാരം. കൂടാതെ ഇടയ്ക്ക് പരിശോധനകള്‍ നടത്തുകയും ചെയ്യണം. തൈര് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ്, സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയകള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമായ ബാക്ടീരിയ ശൃംഖലകളിലൂടെ ചികിത്സ നടത്തുന്ന രീതി ഇപ്പോള്‍ പ്രചാരം നേടുകയാണ്. ഇത്തരം ബാക്ടീരിയകളെ പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്നത് അംഗീകരിച്ചു കഴിഞ്ഞു. തൈരിലും മോരിലും കാണപ്പെടുന്ന ലാക്ടോബാസിലസ്സ് ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. അര്‍ബുദ കോശങ്ങളിലെ ഡി.എന്‍.എ തകരാര്‍ പരിഹരിക്കാന്‍ ഈ ബാക്ടീരീയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്കു കഴിയുമെന്ന് പറയുന്നു. അപ്ലൈഡ് ആന്റ് എന്‍വയണ്‍മെന്റല്‍ മൈക്രോബയോളജി ജേണലിലാണ് ഇതുസംബന

കഴിക്കാം സോയാബീൻ

ഇമേജ്
അസ്ഥികളുടെ ബലക്ഷയം കൂടുതലായും കണ്ടുവരുന്നത്  സ്ത്രീകളിലാണ്. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ പകുതിയോളം പേർക്ക് രോഗം കണ്ടുവരുമ്പോൾ ഈ പ്രായത്തിലുള്ള നാലിലൊന്ന് പുരുഷന്മാർക്കേ രോഗം പിടിപെടുന്നുള്ളൂ. എല്ലിന്റെ സാന്ദ്രതയിലും ബലത്തിലും കുറവുണ്ടാകുന്നതാണ് രോഗത്തിന്റെ പ്രത്യാഘാതം. ഇങ്ങനെ വരുമ്പോൾ ചെറിയ വീഴ്ചയിൽതന്നെ എല്ലുകൾ പൊട്ടും. ആർത്തവവിരാമം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ത്രീഹോർമോണിലു(ഈസ്ട്രജൻ)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന്‌ സമാനമായ സസ്യഹോർമോണും (ഐസോഫ്ളോവൻ) അടങ്ങിയ ഭക്ഷണവും ആർത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തിൽനിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സോയാബീനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹൾ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സോയയിൽ ഐസോഫ്ളോവൻ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം. ഗവേഷകർ 200 സ്ത്രീകളിൽ പഠനം നടത്തി. ദിവസേന  ഐസോഫ്ളോവനടങ്ങിയ 30 ഗ്രാം സോയാബീൻ നൽകിയായിരുന്നു പഠനം. ആറുമാസത്തിനുശേഷം ഇവരുടെ രക്തമാതൃക പരിശോധിച്ചപ്പോൾ സോയ കഴിച്ചവരുടെ രക്തത്തിൽ അസ്ഥികളെ ദുർബലപ്പെടുത്തുന്ന ബീറ്റ സി.ടി.എക്സിന്റെ അ

ഈന്തപ്പഴം കഴിക്കൂ… അസുഖങ്ങളെ അകറ്റൂ..

ഇമേജ്
ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക. മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും. നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്. ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്. സന്ധിവേദനയ്ക്കും എല്ലുതേയ്മാനത