റവ കേക്ക് ഉണ്ടാക്കാം


റവ വറുത്ത് – ഒരു ഗ്ലാസ്.
വെള്ളം – കാല്‍ കപ്പ്.
പഞ്ചസാര – മുക്കാല്‍ ഗ്ലാസ്.
തേങ്ങ ചിരകിയത് – മുക്കാല്‍ ഗ്ലാസ്.
ഏലക്കാപ്പൊടി – അല്‍പം.
നെയ്യ് – ഒരു വലിയ സ്പൂണ്‍.
കശുവണ്ടിപ്പരിപ്പ് – 10 (രണ്ടായി പിളര്‍ന്ന് 20 കഷണങ്ങളാക്കിയത്)
പാകം ചെയ്യുന്ന വിധം
വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്തു തിളപ്പിക്കുക.
അതില്‍ തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.
ഒട്ടുന്ന പരുവമായാല്‍ റവയും നെയ്യും ചേര്‍ത്തിളക്കി വാങ്ങിവയ്ക്കുക.
ഒരു ചെറിയ മോള്‍ഡ് എടുത്ത് അതിനു നടുവില്‍ കശുവണ്ടിപ്പരിപ്പിന്റ്റെ പകുതി വെക്കുക.
അല്പസമയത്തിനുശേഷം ഈ കൂട്ട് ഉറച്ചു കഴിയുമ്പോള്‍ പാത്രം ഒരു പ്ലേറ്റ്ലേയ്ക്കു കമഴ്ത്തി കേക്ക് ഇളക്കി എടുക്കുക.
ബാക്കി കശുവണ്ടിപ്പരിപ്പും റവയും കോണ്ടു ഇങ്ങനെ ചെയ്യുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിങ്ങള്‍ക്കും അടുക്കള കൃഷിചെയ്യം (ഗ്രോബാഗ് കൃഷി)

കഴിക്കാം സോയാബീൻ