ബദാം ക്രിസ്തുമസ്സ് കേക്ക് ഉണ്ടാക്കാം
ചേരുവകള്‍
കേക്ക് പൌഡര്‍ – 4 കപ്പ്
ബദാം – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
ബേക്കിംഗ് പൌഡര്‍ – 4ടീസ്പൂണ്‍
വെണ്ണ – 1 കപ്പ്
മുട്ട – 4
പാല്‍ – 1 1/4 കപ്പ്
വാനില – 1 1/2 ടീസ്പൂണ്‍
ഉണക്ക് മുന്തിരിങ്ങ – 1/2 കപ്പ്
അണ്ടിപരിപ്പ് – 10
സുര്‍ക്ക – 2ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
കേക്ക് പൌഡറില്‍ ഉപ്പും ബേക്കിംഗ് പൌഡറും ചേര്‍ക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക. ഒപ്പം നന്നായി മയപ്പെടുന്നതുവരെ വെണ്ണയും ചേര്‍ക്കുക. അതിലേക്ക് പതപ്പിച്ചുവച്ചിരിക്കുന്ന മുട്ട നന്നായി മയപ്പെടുന്നതുവരെ ചേര്‍ത്തുകൊണ്ടിരിക്കുക. അതിനുശേഷം ഉണക്കമുന്തിരിങ്ങയും അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി പതയ്ക്കുക. അത് കഴിഞ്ഞ് പാല്‍ ചേര്‍ക്കുക. പതയ്ക്കുന്നത് അപ്പോഴും തുടരണം. തുടര്‍ന്ന് വാനിലയും സുര്‍ക്കയും ചേര്‍ക്കണം. മുന്‍പേ ചൂടാക്കിയ അവനില്‍ 375 ഫാരന്‍ ഹീറ്റില്‍ ബേക്ക് ചെയ്യുക.
ടോപ്പിംഗ്
ഐസിംഗ് ഷുഗര്‍ – 50ഗ്രാം
വാനില എസന്‍സ് – 2ടീസ്പൂണ്‍
വെള്ളം – 1കപ്പ്
വെണ്ണ – 1/4 കപ്പ്
പഞ്ചാര – 1/2 കപ്പ്
പഞ്ചസാര വെള്ളം ചേര്‍ത്ത് ചൂടാക്കുക. ചൂട് കുറഞ്ഞതിനുശേഷം ഐസിംഗ് ഷുഗര്‍ ചേര്‍ക്കുക. എന്നിട്ട് ഇതിലേക്ക് വാനില എസന്‍സും വെണ്ണയും ചേര്‍ത്ത് നന്നായി മയപ്പെടുത്തുക. ഇത് തണുത്ത കേക്കിനു പുറത്ത് ഒഴിക്കുക. ബദാംപരിപ്പ് വച്ച് അലങ്കരിക്കുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ